FLASH NEWS

സംസ്ഥാനത്ത് വീണ്ടും മഴ ഭീഷണി : ആറു ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്

WEB TEAM
August 21,2024 10:14 AM IST

തിരുവനന്തപുരം : മഴപ്പേടിയിൽ വീണ്ടും കേരളം.സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളിൽ ബുധനാഴ്ച്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ചക്രവാതച്ചുഴിയും മധ്യ കിഴക്കൻ അറബിക്കടൽ മുതൽ മാലദ്വീപ് വരെന്യൂനമർദ്ധ പാത്തി സ്ഥിതി ചെയ്യുന്നതുമാണ് മഴയ്ക്കു കാരണമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.